'കൊല്ലാനല്ല; നായ്ക്കളെ സംരക്ഷിക്കാനുള്ള നടപടി വേണം സര്‍ക്കാര്‍ കൈക്കൊള്ളാന്‍ '


വണ്ടി ഇടിച്ചതും, പരിക്കുപറ്റിയതുമായ നിരവധി നായ്ക്കളെ മരുന്നും ഭക്ഷണവും നല്‍കി വളര്‍ത്തുകയാണ് അമ്മിണിയമ്മ...

കോട്ടയം കോടിമതയില്‍ തെരുവില്‍നിന്ന് കണ്ടെത്തിയ നായ്ക്കളെ സംരക്ഷിക്കുകയാണ് അമ്മിണിയമ്മയും മക്കളായ താരയും രേഖയും. കഴിഞ്ഞ 18 വര്‍ഷമായി അമ്മിണിയമ്മ നായ്ക്കളെ സംരക്ഷിച്ചു പോരുകയാണ്. എം.സി. റോഡിന് സമീപമുള്ള അമ്മിണിയുടെ വീടിന്റെ മുറ്റത്താണ് നായ്ക്കള്‍ക്ക് വേണ്ടിയുള്ള കൂടുകള്‍ ഒരുക്കിയിരിക്കുന്നത്. 52 നായ്ക്കള്‍ ആണ് ഇപ്പോള്‍ ഇവരുടെ വീട്ടിലുള്ളത്.

ഒരിക്കല്‍ വാഹനമിടിച്ച് പരിക്കേറ്റുകിടന്ന ഒരു നായയെ വീട്ടില്‍ കൊണ്ടുവന്ന് ശുശ്രൂഷിച്ചാണ് തുടക്കം. പിന്നീട് വണ്ടി ഇടിച്ചതും പരിക്കുപറ്റിയതുമായ നിരവധി നായ്ക്കളെ ഇവര്‍ക്ക് കിട്ടി. അവര്‍ക്കെല്ലാം മരുന്നും ഭക്ഷണവും നല്‍കി വളര്‍ത്തുകയാണ് അമ്മിണിയമ്മ. ഇതറിഞ്ഞ് പലരും നായ്ക്കളെ വീടിന് മുന്നില്‍ ഉപേക്ഷിച്ചു പോവുകയും അവിടെ വന്ന് ഏല്‍പ്പിച്ചു പോവുകയും ചെയ്യാറുണ്ടെന്ന് അമ്മിണിയമ്മ പറയുന്നു.



നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി 30 കിലോ അരി വേണം ഒരു ദിവസം. രണ്ടുനേരമാണ് ഭക്ഷണം നല്‍കുക. അമ്മിണിയമ്മയുടെ മകള്‍ രേഖയ്ക്ക് സമീപത്തെ പെട്രോള്‍ പമ്പില്‍ ജോലിയുണ്ട്. ഇതാണ് ആ കുടുംബത്തിനുള്ള ആകെ വരുമാനം. തെരുവ് നായ്ക്കളെ ഉപദ്രവിക്കാതെ വാക്‌സിന്‍ നല്‍കി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാവണമെന്നാണ് അമ്മിണിയമ്മയുടെ അഭ്യര്‍ത്ഥന.

Content Highlights: amminiyamma's dogs, stray dogs, pet dogs, dog shelter, kottayam, pet dogs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented