ജീവിതം ദുരിതത്തിലാണെങ്കിലും പകുതി പട്ടിണിയിലാണെങ്കിലും കാക്കകള്‍ വിശന്നുകരയുമ്പോള്‍ അലിയാര്‍ക്ക് സങ്കടമാകും. കാരണം അദ്ദേഹത്തിന് കാക്കകള്‍ മക്കളേ പോലെയാണ്. വര്‍ഷങ്ങളായി കൊച്ചി സ്വദേശിയായ അലിയാര്‍ കാക്കകള്‍ക്കും നായകള്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട്.