ജന്തുലോകത്ത് നിന്ന് ഇപ്പോള്‍ പുറത്തു വരുന്നത് ഒരു ബ്രേക്ക് അപ്പിന്റെ കഥയാണ്. ദക്ഷിണാര്‍ധഗോളത്തില്‍ കാണപ്പെടുന്ന വലിയ കടല്‍പ്പക്ഷികളായ ആല്‍ബട്രോസുകള്‍ക്കിടയില്‍ വേര്‍പിരിയല്‍ കൂടിവരുന്നു. കാരണം കാലാവസ്ഥാ വ്യതിയാനവും ഉയര്‍ന്ന താപനിലയും.

കടലിന് ചൂടുകൂടുന്നതും മത്സ്യസമ്പത്ത് കുറയുന്നതും കാരണം ആല്‍ബട്രോസുകള്‍ക്ക് കൂടുതല്‍ സമയം ഭക്ഷണം തേടി പറക്കേണ്ടിവരുന്നു. ഇത് അവയില്‍ ഹോര്‍മോണ്‍ വ്യതിയാനമുണ്ടാക്കുകയും ഇണയ്ക്കരികിലെത്താനുള്ള സാഹചര്യമില്ലാതാക്കുകയും ചെയ്യുന്നു.