കോഴിക്കോട് കുന്ദമംഗലം പടനിലം സ്വദേശിനി അക്ഷയയുടെ മുന്നിൽ ഇലകൾ പെട്ടാൽ അവിടെ പുതിയൊരു രൂപം ഉയർന്ന് വരും. 

ലാലേട്ടനും മമ്മൂക്കയും കമലഹാസനും എന്ന് വേണ്ട നിരവധി പ്രമുഖർ ഇതിനകം തന്നെ അക്ഷയയുടെ ഇല ചിത്രങ്ങളിലൂടെ പടനിലത്തെ വീട്ടിൽ ചിരിച്ച് നിൽക്കുന്നുണ്ട്. 

ലോക്ക്ഡൗൺ കാലം പലരും വീട്ടിലിരുന്ന് പാചകവിദ്യകളും യൂട്യൂബ് ചാനലുകളുമെല്ലാം പരീക്ഷിച്ചപ്പോൾ അക്ഷയ ലീഫ് ആർട്ടിലേക്ക് ചുവട് വെക്കുകയായിരുന്നു. ഇപ്പോൾ ലീഫ് ആർട്ടിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരിക്കുകയാണ് അക്ഷയ.