ലോകത്തിലെ ഏറ്റവും വലിയ ഒബ്‌സര്‍വേഷന്‍ വീലായ ഐൻ ദുബായ് തുറന്നു. വീലിനുമുകളിൽ ചായക്കപ്പുമായി നിൽക്കുന്ന ദുബായി കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ ദൃശ്യങ്ങൾ വൈറലാണിപ്പോൾ. വ്യാഴാഴ്ചയാണ് വീൽ സന്ദർശകർക്കായി തുറന്നുനൽകിയത്. ഐനിൽ നിന്ന് 360 ഡി​ഗ്രിയിൽ ദുബായ് ന​ഗരം കാണാനാവും. 1750 പേർക്ക് ഒരേസമയം കാഴ്ചകൾ ആസ്വദിക്കാം.