വരാപ്പുഴ മുട്ടിനകത്ത് ചൊവ്വാഴ്ച വൈകിട്ട് ഒരാളുടെ മരണത്തിനിടയാക്കിയ ഉഗ്രസ്ഫോടനത്തിന്റെ ഞെട്ടലിൽനിന്ന് ഇനിയും മുക്തരായിട്ടില്ല ഇവിടുത്തെ നാട്ടുകാർ. അക്ഷരാർത്ഥത്തിൽ നാട്ടിൽ ബോംബ് വീണ അവസ്ഥയിലാണിവർ. സ്ഫോടനത്തിൽ പ്രദേശത്തെ നിരവധി വീടുകൾ തകർന്നിട്ടുണ്ട്. പലതും വാസയോഗ്യമല്ലാതായിമാറി. ഇന്നലെ രാത്രി പലരും റോഡിൽനിന്നാണ് നേരം വെളുപ്പിച്ചത്. അധികാരികൾ അലംഭാവത്തോടെയാണ് വിഷയത്തെ കാണുന്നതെന്നും എത്രയും വേഗം തങ്ങൾക്ക് കിടപ്പാടമൊരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Content Highlights: after effects blast in fireworks factory at varappuzha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..