'ബോ ക്യൂട്ടാണ്', പെരുമ്പാമ്പിനോട് ഇഷ്ടം കൂടിയ സുഭിക്ഷ പറയുന്നു


കോഴിക്കോട് പറമ്പിൽക്കടവിലെ സുഭിക്ഷയുടെ വീട്ടിലെത്തിയാൽ വീടിനുളളിൽ ഇഴഞ്ഞു നടക്കുന്ന ഒരു പെരുമ്പാമ്പിനെ കാണാം. ചിത്രകാരിയായ സുഭിക്ഷ ഓമനിച്ച് വളർത്തുന്ന ബോ എന്ന പെരുമ്പാമ്പ്.

പെരുമ്പാമ്പിനെ വീട്ടിൽ വള‍ർത്താമോ?, ഫോറസ്റ്റ്കാർ പിടിക്കില്ലേ, കേസല്ലേ, അപകടമല്ലേ ?, എന്നൊക്കെയുള്ള സംശയങ്ങൾ ഈ പാമ്പിനെ കാണുമ്പോൾ ആർക്കും തോന്നാം, പക്ഷെ സുഭിക്ഷയുടെ ബോ ചില്ലറക്കാരിയല്ല, 70000രൂപ മുതൽ വില വരുന്ന ആഫ്രിക്കൻ ബാൾ ഇനത്തിൽപ്പെട്ട പെരുമ്പാമ്പാണ് ഇത്.

ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് വന്ന, വീട്ടിൽ വളർത്താൻ ലൈസൻസുളള പെരുമ്പാമ്പ്. സുഭിക്ഷയുടെ ഭർത്താവ് സംവിധാനം ചെയ്യുന്ന ഷോർട്ട്ഫിലിമിൽ അഭിനയിപ്പിക്കാനാണ് ഈ പെരുമ്പാമ്പിനെ കൊണ്ട് വന്നത്. പക്ഷെ തിരിച്ചുകൊടുക്കാൻ സുഭിക്ഷയ്ക്ക് മനസ്സുവന്നില്ല. ഇപ്പോൾ വീട്ടിൽ ഒരു അക്വേറിയം ഉണ്ടാക്കി അതിലിട്ടാണ് ബോയെ വളർത്തുന്നത്. ചുണ്ടെലി പോലുള്ള ചെറിയ ജീവികളെ ഭക്ഷണമായി നൽകും.

പൂച്ച, നായ തുടങ്ങി വീട്ടിൽ വളർത്തുന്ന മറ്റ് ജീവികളെ പോലെ സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലെങ്കിലും സുഭിക്ഷ ജോലികൾ ചെയ്യുമ്പോൾ ബോ സുഭിക്ഷയുടെ കഴുത്തിലും കയ്യിലും ഒക്കെ ചുറ്റിപ്പിടിച്ചിരിക്കും, ചിലപ്പോൾ കുറുമ്പുകാട്ടി ഇഴഞ്ഞ് താഴെ ഇറങ്ങിപ്പോകും. താഴെ ഇറങ്ങിപ്പോയാൽ ഏതെങ്കിലും മാളത്തിൽ ചെന്ന് കയറാതെ നോക്കണമെന്നതൊഴിച്ചാൽ ബോയെ വളർത്താൻ യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് പറയുന്നു സുഭിക്ഷ.

Content Highlights: african ball python pet snake in kozhikkode

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented