റൂബിക്സ് ക്യൂബ് ഒരുതവണ പൂർത്തിയാക്കാൻ തന്നെ നമ്മളിൽ പലരും കഷ്ടപ്പെടും. പക്ഷേ തൃശ്ശൂർ സ്വദേശിയായ പത്താംക്ലാസുകാരൻ റൂബിക്സ് ക്യൂബിൽ ഒരുപടി കൂടി കടന്നു ചിന്തിച്ചു. ഒന്നാന്തരം ചിത്രങ്ങൾ സൃഷ്ടിക്കാനാണ് അദ്വൈത് റൂബിക്സ് ക്യൂബുകൾ ഉപയോ​ഗിക്കുന്നത്.

ലോക്ഡൗൺ സമയത്താണ് ഈ മിടുക്കൻ റൂബിക്സ് ക്യൂബുകൊണ്ടുള്ള ചിത്രരചന തുടങ്ങിയത്. നല്ല റിസ്കാണെങ്കിലും ത്രില്ലിങ് ആണെന്നാണ് ഇതിനേക്കുറിച്ച് അദ്വൈതിന്റെ പ്രതികരണം. കൊച്ചി ഭവൻസ് ആദർശ വിദ്യാലയത്തിലാണ് അദ്വൈത് പഠിക്കുന്നത്.