കോടതി സാക്ഷി വിസ്താരത്തിനു വിളിച്ചപ്പോള്‍ ഇരുകാലുകളും തളര്‍ന്ന തന്റെ കക്ഷിയായ യുവാവിനെ കോടതിയിലേക്ക് തോളില്‍ ചുമന്ന് കയറ്റിയ വക്കീലിനെ പരിചപ്പെടാം. കോട്ടയം മാങ്ങാനം സ്വദേശി റായിന് ആണ് ആ മനുഷ്യ സ്നേഹിയായ വക്കീല്‍. ഏറ്റുമാനൂര്‍ കല്ലമ്പാറ സ്വദേശി സജീവനാണ് വക്കീലിന്റെ കരുതലിന് പാത്രമായത്. കോട്ടയം ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതിയിലാണ് സംഭവം നടന്നത്.
നിര്‍മാണത്തെ തുടര്‍ന്ന് കോടതി താത്കാലികമായി മാറ്റിയത് സജീവന് അറിഞ്ഞിരുന്നില്ല. കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു കോടതി പ്രവര്‍ത്തിച്ചിരുന്നത്. വികലാംഗനായ സജീവന് താഴെ കോടതിയില്‍ എത്താന്‍ പറ്റാത്ത സാഹചര്യം ആണെന്ന് കണ്ടപ്പോള്‍ പെട്ടെന്ന് മനസ്സില്‍ തോന്നിയത് ചെയ്യുകയായിരുന്നു എന്ന് അഡ്വക്കേറ്റ് റായിന് പറയുന്നു.
Content Highlights: ettumanoor munsif court, adv rayin, kallampara sajeevan, kottayam manganam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..