സീനിയർ ടെന്നീസ് ബോൾ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിലേക്ക് ആദിത്യ തിരഞ്ഞെടുക്കപ്പെട്ടതോടെ വയനാട്ടിലെ വെള്ളമുണ്ട ഗ്രാമം ആഹ്ളാദത്തിലാണ്. കേരളത്തിൽ നിന്ന് 15 പേർ പങ്കെടുത്തതിൽ മൂന്ന് പേർക്കാണ് ഈ അസുലഭ അവസരം ലഭിച്ചത്.
നിർധന കുടുംബത്തിൽ നിന്ന് ഏറെ കഠിനാധ്വാനത്തിലൂടെയാണ് ഈ പ്ലസ് വൺ വിദ്യാർത്ഥിനി ഇന്ത്യൻ ടീം വരെ എത്തിച്ചേർന്നത്. ഹയര്‍സെക്കന്‍ഡറി പഠനത്തിനുശേഷം സ്‌പോര്‍ട്സ് അക്കാദമിയാണ് ലക്ഷ്യം. ഇതിനായുള്ള പ്രോത്സാഹനങ്ങളും പിന്തുണയുമാണ് ഈ കായികതാരം കാത്തിരിക്കുന്നത്.