ഇവള്‍ പ്രായം കുറഞ്ഞ റാപ് ഗായിക അദിതി നായര്‍. റാപ് സംഗീതം സിരകളിലൊഴുകുന്നവള്‍. തിരുവനന്തപുരം സ്വദേശിയായ ഈ പെണ്‍കുട്ടി ഇതിനോടകം ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് എന്നിവയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 

പതിനഞ്ച് വയസിനിടെ അസോസിയേഷന്‍ ഓഫ് വുമണ്‍സ് റൈറ്റ്സ് ഇന്‍ ഡെവലപ്മെന്റ് (AWID) എന്ന അന്താരാഷ്ട്ര വനിതാ സംഘടനയുടെ അംഗവുമായി അദിതി.

കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തില്‍ പിന്നണി പാടിയിട്ടുണ്ട് ഈ മിടുക്കി. ഇനി ഇറങ്ങാനിരിക്കുന്ന ഖൊ ഖൊ എന്ന ചിത്രത്തിലും അദിതി പാടിയിട്ടുണ്ട്.