തിരിച്ചടികളില്‍ പതറിവീഴുന്നവര്‍ക്ക് എന്നും പ്രചോദനമാണ് ശരണ്യ. വെള്ളിത്തിരയില്‍ മിന്നിനിറയേണ്ട കാലത്ത് ബ്രെയിന്‍ ട്യൂമര്‍ ഭാവിയെ മാറ്റിമറിച്ചപ്പോഴും നിഷ്‌കളങ്കമായ ചിരിയോടെ അതിനെ മറികടക്കുന്ന ശരണ്യ എന്നും അത്ഭുതമാണ്. തുടര്‍ച്ചയായ ശസ്ത്രക്രിയകള്‍ക്ക് വിധേയ ആയിട്ടും ഒരോ തവണയും തോല്‍പ്പിക്കാനുറച്ച് വിധി വീണ്ടും വീണ്ടും ശക്തിയോടെ പ്രഹരിക്കുമ്പോഴും ശരണ്യ ചിരിച്ചുകൊണ്ടേയിരിക്കുന്നു. വീടിന്റെ നാലുചുവരുകളില്‍ ഒതുങ്ങി കഴിയാതെ സ്വന്തം യൂട്യൂബ് ചാനലുമായി ആളുകളോട് സംവദിക്കുകയാണ് ശരണ്യ ചെയ്യുന്നത്. ശരണ്യയുടെയും അമ്മയുടെയും വിശേഷങ്ങള്‍ക്ക് ചെവിയോര്‍ക്കാം.