വാർത്താസമ്മേളനത്തിനിടെ മീടൂവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമപ്രവർത്തകനോട് തട്ടിക്കയറി നടൻ വിനായകൻ. പന്ത്രണ്ട് എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു നടൻ. ശാരീരിക പീഡനങ്ങളെ മീ ടൂ എന്ന പേരിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത്രയും വലിയ തെറ്റുകൾ ചെയ്യുന്ന എത്രയാളുകൾ ജയിലിൽ പോയെന്നും വിനായകൻ ചോദിച്ചു. താനിതുവരെ ആരെയും ഒരു സ്ത്രീയെയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിട്ടില്ലെന്നും വിനായകൻ പറഞ്ഞു.
''ഇത്രയും വലിയ കുറ്റകൃത്യത്തെ മീ ടൂ എന്ന് പറഞ്ഞ് ഊള പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണോ. ഇന്ത്യയുടെ നിയമത്തിൽ വളരെ ഭീകരമായ കുറ്റകൃത്യമാണ്. എന്താണ് മീ ടൂ, ശാരീരികവും മാനസികവുമായ പീഡനം. അല്ലേ? ഞാൻ അങ്ങനെ ഒരാളെയും പീഡിപ്പിച്ചില്ല. വിനായകൻ അത്രയും തരംതാഴ്ന്നവനല്ല. നിങ്ങൾ എന്നിൽ ആരോപിച്ച മീ ടൂ ഇതാണെങ്കിൽ ഞാൻ ചെയ്തിട്ടില്ലെന്ന്. മീ ടൂവിന്റെ നിർവചനം കിട്ടിയോ നിങ്ങൾക്ക്.''- വിനായകന്‍ പറഞ്ഞു.
നേരത്തെ 'ഒരുത്തീ' സിനിമയുടെ വാർത്താസമ്മേളനത്തിൽ മീ ടൂവിനെ പരിഹസിക്കുന്ന തരത്തിൽ വിനായകൻ സംസാരിച്ചിരുന്നു. ഒരാളോട് ലൈംഗികബന്ധത്തിന് തയ്യാറാണോ എന്ന് ചോദിക്കുന്നത് മീ ടൂവാണെങ്കിൽ അത് താൻ ചെയ്തിട്ടുണ്ടെന്നാണ് വിനായകൻ പറഞ്ഞത്. ഇത് വലിയ വിവാദമായിരുന്നു.
Content Highlights: Actor Vinayakan Press Meet, Me too
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..