ജപ്പാൻ മോഡൽ റിക്ഷ വേണമെന്ന സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ ആഗ്രഹം നിറവേറ്റി ഫോർട്ട് കൊച്ചി സ്വദേശി വേണു വേലായുധൻ. താരത്തിന് വേണ്ടി മുൻപ് റോഡുകളിൽ താരമായിരുന്ന റിക്ഷയെ വേണു പുനർനിർമിക്കുകയായിരുന്നു. എട്ടടി ഉയരവും അറുപതിഞ്ച് വ്യാസവുമുള്ള വലിയ ചക്രങ്ങൾ, 24 ഇഞ്ച് വീതിയുള്ള ആഡംബര ഇരിപ്പിടങ്ങൾ എന്നിവയാണ് റിക്ഷയ്ക്കുള്ളത്. 

തേക്കിലും പിച്ചളയിലും തീർത്ത ആറടി നീളമുള്ള പിടിയും പിച്ചളയിൽത്തന്നെ തീർത്ത ബെല്ലും ഇരുവശത്തുമായി  വിളക്കുകളും റിക്ഷയിൽ വേണു ഒരുക്കിയിട്ടുണ്ട്. 2007-ൽ ബാബാകല്യാണിയുടെ ലൊക്കേഷനിൽ വെച്ചാണ് വേണു ഒരുക്കിയ റിക്ഷ മോഹൻലാലിന്റെ ശ്രദ്ധയിൽപ്പെട്ടത്. അന്ന് വേണു തയ്യാറാക്കിക്കൊടുത്ത റിക്ഷ താരത്തിന്റെ ചെന്നൈയിലെ വീട്ടിലുണ്ട്. ജപ്പാനിലെ ടോക്യോയിൽ കാണുന്ന ഹക്കിനി റിക്ഷയാണ് വേണു ഇപ്പോൾ ഇഷ്ടനടനുവേണ്ടി ഒരുക്കിയിരിക്കുന്നത്.  റിക്ഷ ഉടൻ മോഹൻലാലിന് കൈമാറും.