മലയാള സിനിമയുടെ വളര്‍ച്ചയ്‌ക്കൊപ്പം നടന്ന മധുവിന് ഇന്ന് 84-ാം പിറന്നാള്‍

ആരായിരുന്നു മലയാളികള്‍ക്ക് മധു? അച്ഛനായിരുന്നു, മകനായിരുന്നു, സഹോദരനായിരുന്നു, കാമുകനായിരുന്നു, കൂട്ടുകാരനായിരുന്നു, പലപ്പോഴും വില്ലനുമായിരുന്നു. 

അതിശയിപ്പിക്കുന്നതായിരുന്നു മാധവന്‍ നായരില്‍നിന്ന് മധുവായുള്ള പരിണാമം. പേരിട്ടത് തിക്കുറിശ്ശി സുകുമാരന്‍ നായര്‍. കൂട്ടിനുണ്ടായിരുന്നത് രാമു കാര്യാട്ടും എന്‍.എന്‍.പിഷാരടിയും. 

അധ്യാപകനാവാണ് പഠിച്ചതെങ്കിലും നാടകമായിരുന്നു ആദ്യതട്ടകം. സിനിമക്കാരനാവും മുമ്പേ വിളി വന്നത് നാഗര്‍കോവിലിലെ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍നിന്ന്. അങ്ങനെ അദ്ധ്യാപകനായി.

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനം. അരങ്ങേറ്റം കെ. അബ്ബാസ് എന്ന ലെജന്‍ഡിന്റെ സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തില്‍. 

എസ്.കെ. പൊറ്റക്കാട്ടിന്റെ കഥ. കെ.ടി. മുഹമ്മദിന്റെ തിരക്കഥ. രാമു കാര്യാട്ടിന്റെ സംവിധാനം. മൂടുപടത്തിലൂടെ മധു മലയാളത്തിന്റെ തിരശീലയിലെത്തി. പക്ഷെ, സിനിമാപ്രേമികള്‍ മധുവിനെ ആദ്യം കണ്ടത് അതിനു മുമ്പ് റിലീസായ ണിഞ്ഞ കാല്‍പ്പാടുകളില്‍.

കെട്ടിയാടാത്ത വേഷമില്ലെങ്കിലും കാല്‍പ്പനികനായ ഈ നിരാശാകാമുകനാണ് മധുവിനെ വിണ്ണിലേക്കുയര്‍ത്തിയത്.  ചെമ്മീനിലെ പരീക്കുട്ടി മധുവിനു ല്‍കിയ മൈലേജ് ഒന്നു വേറെയാണ്. 

നവസിനിമയുടെ മുഖവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍ എത്തിയപ്പോള്‍ സ്‌ക്രീനില്‍ തെളിഞ്ഞത് മധുവിന്റെ മുഖം. സ്വയംവരത്തിലെ കഷ്ടപ്പാടിന്റെ കൂടാരമായ ഈ നായകനെയും മലയാളി നെഞ്ചിലേറ്റി.

വെറുമൊരു നടനല്ല മധു.  സംവിധായകന്‍, നിര്‍മാതാവ്, സ്റ്റുഡിയോ ഉടമ, സ്‌കൂള്‍ ഉടമ, കര്‍ഷകന്‍ തുടങ്ങിയ ഒട്ടേറെ റോളുകള്‍. ഒന്നിലും ഒതുങ്ങി നിന്നില്ല ഈ പ്രതിഭ. 

നല്ല കാലത്തു തന്നെ സംവിധാനത്തിലേക്കും തിരിഞ്ഞു. പ്രിയ ആദ്യചിത്രം. പിന്നാലെ 14 ചിത്രങ്ങള്‍. നിര്‍മ്മിച്ചത് 22 ചിത്രങ്ങള്‍. എത്രയോ പുതിയ മുഖങ്ങള്‍ ഈ സിനിമകളിലൂടെ മലയാളിക്ക് ചിരപരിചിതരായ മാറി.

പുരസ്‌കാരങ്ങളുടെ പട്ടികയില്‍ 2004-ലെ ജെ.സി. ഡാനിയല്‍ പുരസ്‌കാരവും ബഹുമതികളുടെ പട്ടികയില്‍ 2013-ല്‍ പത്മശ്രീയും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.