ലോക്ക്ഡൗൺ കാലം അഭിമന്യു തിരക്കിലായിരുന്നു. വിമാനമുണ്ടാക്കുകയെന്ന സ്വപ്നത്തിന് പുറകെ ഓടി ഒടുവിൽ അത് യാഥാർഥ്യമായതിൻ്റെ സന്തോഷമുണ്ട് ഇന്ന് ഈ വിദ്യാർഥിക്ക്. കോഴിക്കോട് വാണിമേലിലെ കന്നുകുളത്ത് നിന്ന് ആകാശത്ത് പറന്നുയരുന്ന തൻ്റെ വിമാനത്തെ നോക്കി അഭിമന്യു പറയുന്നു ഇനിയുമുയരെ പറന്നുയരണം