അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരത്തിൽ ജേതാവായി മലപ്പുറം പൊന്നാനി സ്വദേശി അഭിലാഷ് വിശ്വ. ഫോട്ടോഗ്രഫി മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പ്രൈസ് മണിയുള്ള ഡിജെ മെമ്മോറിയൽ അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരത്തിലാണ് അഭിലാഷിന് ഒന്നാംസമ്മാനം ലഭിച്ചത്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഫോട്ടോ എടുത്തുതുടങ്ങിയതാണ് അഭിലാഷ്. പിന്നീട് ഇതാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞു.  കാണാക്കാഴ്‌ചകൾ തേടി ക്യാമറയുമായി യാത്രകൾ തുടങ്ങി. ഫോട്ടോ​ഗ്രഫിയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ലോകോത്തര മത്സരത്തിലെ കിരീടം അഭിലാഷിന് സമ്മാനിച്ചത്.