പഞ്ചാബിഹൗസ് മുതൽ ഭീഷ്മപർവം വരെ, നായനാർ മുതൽ പിണറായി വരെ... രണ്ട് പതിറ്റാണ്ടിലേറെയായി തിരഞ്ഞെടുപ്പ് പാരഡി ഗാനരംഗത്ത് വിസ്മയം തീർക്കുകയാണ് കാക്കനാട് സ്വദേശിയായ അബ്ദുൽ ഖാദർ. ഏത് പാർട്ടിക്ക് വേണ്ടിയും ഏത് രീതിയിലുള്ള പാട്ട് വേണമെങ്കിലും അബ്ദുൽ ഖാദറിന്റെ കൈയില്‍ റെഡിയാണ്. ഓർഡർ നൽകിയാൽ വരികളെഴുതി പാട്ടുകാരെക്കൊണ്ട് പാടിച്ച് റെക്കോർഡ് ചെയ്ത് നൽകും.
തൊണ്ണൂറുകളിൽ കാസറ്റ് പാരഡികളിൽ നിന്നാണ് അബ്ദുൽ ഖാദറിന്റെ തുടക്കം. പിന്നീട് തിരഞ്ഞെടുപ്പ് പാരഡിഗാന രംഗത്തെത്തി. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാരഡി ഗാനം ഒരുക്കിയ അബ്ദുൽ ഖാദറിന്റെ യാത്ര ഇപ്പോൾ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വരെ എത്തിനിൽക്കുന്നു. തൃക്കാക്കരയിൽ എൽഡിഎഫിനും യുഡിഎഫിനും വേണ്ടി ഇദ്ദേഹം ഗാനങ്ങളെഴുതിയിട്ടുണ്ട്.
Content Highlights: Parody Song Writer Abdul Khadar, parody songs, thrikkakara bypoll 2022, ek nayanar, pinarayi vijayan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..