ഒരു മാസം മുൻപ് തന്റെ ജീവൻ രക്ഷിച്ചതിൽ പിന്നെ അൽദാദിന്റെ കൂടെ കൂടിയതാണവൾ. പിന്നെ രക്ഷകന്റെ തോളിൽ സ്ഥാനം പിടിച്ചു ആ മൈനക്കുഞ്ഞ്. അൽദാദിനൊപ്പം നാടു ചുറ്റി മുന്തിയ ഇനം തീറ്റ തിന്ന് കുശാലായങ്ങനെ സൈക്കിളിൽ സവാരി. ഇത് വടകരയ്ക്കടുത്ത ഓർക്കാട്ടേരിയിലെ അതിഥിതൊഴിലാളി മുഹമ്മദ് സൈനുദ്ദീൻ അൽദാദും ഒരു മൈനയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ്.