പാലക്കാട് ജില്ലയിലെ മുറുക്ക് ഗ്രാമമെന്ന് അറിയപ്പെടുന്ന സ്ഥലമാണ് കരിപ്പോട്. കൊല്ലങ്കോടിന് അടുത്ത് കിടക്കുന്ന ഈ ഗ്രാമത്തില്‍ എല്ലാ വീടുകളിലും മുറുക്ക് ഉത്പാദനമുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും നൂറ്റാണ്ടുകള്‍ മുന്‍പ് കുടിയേറിയ ഇവിടുത്തുകാര്‍ക്ക് സ്വന്തമായ ആചാര അനുഷ്ഠാനങ്ങളുമുണ്ട്. കേരളത്തിലും വിദേശത്തും കരിപ്പോട് മുറുക്കിന് ആവശ്യക്കാരേറെയാണ്.