തീർത്തും അപരിചിതയായ ഒരാൾക്ക് സ്വന്തം വൃക്കദാനം ചെയ്ത് പുതുജീവിതമേകിയിരിക്കുകയാണ് വയനാട് ചീയമ്പം പള്ളിപ്പടി സ്വദേശി മണികണ്ഠൻ. കോഴിക്കോട് പയ്യോളി സ്വദേശിനിയായ 37കാരിക്കാണ് മണികണ്ഠൻ വൃക്ക ദാനം ചെയ്തത്. എട്ട് വർഷം മുമ്പ് ഡിവൈഎഫ്‌ഐ നടത്തിയ മെഡിക്കൽ ക്യാംപിലാണ് മണികണ്ഠൻ അവയവദാന സമ്മതപത്രം നൽകിയത്. സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ എട്ട് മാസം മുമ്പ് വൃക്ക ദാനംചെയ്യാൻ സമ്മതമാണോയെന്ന് ചോദിച്ച് ഫോൺകോൾ എത്തി.
വൃക്കകൾ രണ്ടും തകരാറിലായതോടെ ഭർത്താവ് ഉപേക്ഷിച്ചുപോയ യുവതിയ്ക്കാണ് വൃക്ക വേണ്ടതെന്നും അവർ രണ്ടുമക്കളുടെ അമ്മയാണെന്നും അറിഞ്ഞതോടെ മണി കണ്ഠൻ അവയവ ദാനത്തിന് തയ്യാറായി. വൃക്ക സ്വീകരിച്ചയാൾ എന്നേക്കാൾ ഊർജ്ജസ്വലയായിരിക്കട്ടേ എന്നാണ് മണികണ്ഠൻ പറയുന്നത്. ഒപ്പം താൻ ചെയ്തത് പോലെ ഇനിയും ഒരു പാട് പേർ അവയവ ദാനത്തിന് മുന്നിറങ്ങിയാൽ എത്രയോ പേർക്ക് ജീവിതത്തിലേക്ക് തിരിച്ച് വരാനാവുമെന്നും മണികണ്ഠൻ പറയുന്നു
Content Highlights: a man who gave his kidney to a stranger
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..