കാലത്തിന് മുന്നേ സഞ്ചരിച്ച ഒരു എസ്.യു.വി. ഈ ഒരു ഒറ്റ വിശേഷണം മതി ഹ്യുണ്ടായുടെ ടൂസോണ്‍ എന്ന വാഹനത്തെ വിശേഷിപ്പിക്കാന്‍. ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലും ന്യൂജനറേഷന്‍ ഫീച്ചറുകളുമായി എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ വില ഓഗസ്റ്റ് നാലിന് പ്രഖ്യാപിക്കും.
പ്രീമിയം വാഹനങ്ങളെ പോലും അമ്പരപ്പിക്കുന്ന ഡിസൈന്‍ മാറ്റമാണ് ടൂസോണിന്റെ ഈ വരവിലെ ഹൈലൈറ്റ്. മുമ്പുണ്ടായിരുന്ന ക്രോമിയം ലൈന്‍ ഗ്രില്ലിന് പകരം ഡാര്‍ക്ക് ക്രോമിയം ഫിനിഷിങ്ങിലുള്ള പാരാമെട്രിക് ഗ്രില്ലാണ് ടൂസോണില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കാഴ്ചയില്‍ ഗ്രില്ലിനോട് സാമ്യം തോന്നിക്കുന്ന രീതിയിലാണ് ഡി.ആര്‍.എല്‍. ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ബമ്പറില്‍ ഉള്ളില്‍ സുരക്ഷിതമായാണ് ഹെഡ്ലാമ്പ് നല്‍കിയിട്ടുള്ളത്. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള രണ്ട് ലൈറ്റുകളാണ് ഹെഡ്ലൈറ്റ് ആകുന്നത്. സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ബമ്പറും ചേരുന്നതോടെ മുന്‍ഭാഗത്തെ പുതുമ പൂര്‍ണമാകുന്നു.
Content Highlights: a car with sixth sense all new hyundai tucson launched in india
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..