ഓരോ വീടും ഓരോ കഥകളാണ്. സന്തോഷവും സങ്കടവുമെല്ലാമുള്ള കഥകള്‍. എത്ര വലുതായാലും ചെറുതായാലും വീടിനെ വീടാക്കുന്ന ചില ഘടകങ്ങളുണ്ട്. അച്ഛനും അമ്മയും മക്കളും മരുമക്കളുമെല്ലാം ചേരുമ്പോഴായിരിക്കാം ചിലര്‍ക്ക് വീടൊരു സ്വര്‍ഗമാവുക. വേറെ ചിലര്‍ക്ക് അതൊരു കൊട്ടാരത്തിന്റെ പകിട്ടും ആഡംബരവുമൊക്കെ ചേരുമ്പോഴായിരിക്കാം. ഈ യാത്രയും ഒരു വീട്ടിലേക്കാണ്.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള, പുല്ലുമേഞ്ഞ, ചാണകം മെഴുകിയ, മച്ചുള്ള വീട്- വയനാട്ടുകാരന്‍ ജാവനയ്യേട്ടന്റെ ഈ വീടിന് ഒരു കോടി രൂപ വില പറഞ്ഞിട്ടും അദ്ദേഹം വില്‍ക്കാന്‍ തയ്യാറായിട്ടില്ല. മണ്‍കട്ടകള്‍ കൊണ്ട് നിര്‍മ്മിച്ച ഈ വീടിന് പുല്ലുമേയാന്‍ വേണം മൂന്നുദിവസം. ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് കര്‍ണ്ണാടകയില്‍ നിന്ന് കുടിയേറിയവരാണ് ജാവനയ്യന്റെ മുന്‍തലമുറക്കാര്‍. മൈസൂര്‍ രാജാവിന്റെ പടയാളികളായിരുന്നു ഇവരെന്ന് ജാവനയ്യന്‍ അവകാശപ്പെടുന്നു..
Content Highlights: a 100 year old hay home which was offered more than a crore
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..