2018ല്‍ സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയില്‍ മികച്ച വിജയം നേടിയ കാര്‍ത്യായനി അമ്മ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങള്‍ നിറയെ.
'എന്റെ പേര് കാര്‍ത്യായനിഅമ്മ. 98 വയസായി. നാലാം ക്ലാസ് 88 മാര്‍ക്കില്‍ പാസായി. എനിക്കിനിയും പഠിക്കണം. പത്താം ക്ലാസ് എഴുതണമെന്നാണ് ഇനിയുള്ള ആഗ്രഹം. ദൈവം സഹായിക്കുമോ എന്നറിയില്ല. ഇപ്പോ കമ്പ്യൂട്ടര്‍ പഠിക്കുന്നുണ്ട്. പരീക്ഷയില്‍ 100 ല്‍ നൂറുകിട്ടുമെന്നാ വിചാരിച്ചെ. 88 മാര്‍ക്കാ കിട്ടിയത്'- കാര്‍ത്യായനി അമ്മ പ്രധാനമന്ത്രിയോട് ഇങ്ങനെ പറയുമ്പോള്‍ എല്ലാവര്ക്കും അതിശയം. അത്ഭുതം തോന്നുന്നുവെന്നാണ് മോദി മറുപടി പറഞ്ഞത്
പ്രധാനമന്ത്രിയുടെ ഹിന്ദിയിലുള്ള ചോദ്യങ്ങള്‍ക്ക് അധികൃതരില്‍ ഒരാളുടെ സഹായത്തോടെ കാര്‍ത്യായനി അമ്മ മലയാളത്തില്‍ ഉത്തരം നല്കി. 98 വയസുളള കാര്‍ത്യായനി അമ്മ 88 മാര്‍ക്കോടെയാണ് നാലാം ക്ലാസ് പാസായത്.
വനിതാദിനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് നാരീ ശക്തി പുരസ്കാരം ഏറ്റുവാങ്ങിയ വനിതകള്‍ക്കൊപ്പം അല്പനേരം ചെലവഴിക്കുകയായിരുന്നു മോദി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..