ഇസ്രായേലിൽ കടലിനടിയിൽ നിന്നും ആയിരത്തോളം വർഷം പഴക്കമുള്ള വാൾ കണ്ടെടുത്തു. കാലങ്ങൾക്ക് മുമ്പ് ഇവിടെയെത്തിയ ഏതോ പോരാളിയുടേതാണ് വാളെന്നാണ് കരുതുന്നത്. ഇസ്രായേലിന്റെ വടക്കൻ തീരത്തുള്ള കാർമൽ ബീച്ചിൽ നിന്ന് ഒരു മുങ്ങൽ വിദ​ഗ്ധനാണ് വാൾ കണ്ടെത്തിയത്. ഒരു മീറ്ററോളം നീളമുള്ള വാൾ ഇസ്രായേൽ ആന്റിക്സ് അതോറിറ്റിക്ക് കൈമാറി. പഴയപടി ആക്കിയ ശേഷം വാൾ പ്രദർശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.