എട്ടരപ്പതിറ്റാണ്ടുമുമ്പത്തെ ഒരു കര്‍ക്കടകപ്പെയ്ത്തില്‍ വയനാട്ടിലെ സൂതികാഗൃഹങ്ങളിലൊന്നില്‍ പിറന്നുവീഴുകയും നീളമുള്ള നാക്കിലയില്‍ ആവണക്കെണ്ണ 'ഇന്‍ക്യുബേറ്ററി'ല്‍ കിടന്നു വളരുകയും ചെയ്ത എം.പി വീരേന്ദ്രകുമാര്‍. അറിവിന്റെ, ആദര്‍ശങ്ങളുടെ, ജ്ഞാനത്തിന്റെ ദേശീയനേതൃത്വത്തിന്റെ മുന്‍നിര പേരുകളില്‍ ഒന്ന്. കൂടെയില്ലെങ്കിലും കാലമോതുന്നു ഇന്ന് എണ്‍പത്തിയഞ്ച് തികഞ്ഞുവെന്ന്...