ചൈനയിൽ 85 വർഷം പഴക്കമുള്ള വലിയ സ്കൂൾ കെട്ടിടം നടന്നുപോയി | വീഡിയോ


ചൈനയില്‍ ഒരു സ്‌കൂള്‍ നടന്നു പോയ കാഴ്ച കണ്ട് അന്തംവിട്ട് നില്‍ക്കുകയാണ് സൈബര്‍ ലോകം. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുകളഞ്ഞ് മാത്രം ശീലമുള്ള പുതിയ ലോകം, യന്ത്രക്കാലുകള്‍ ഉപയോഗിച്ച് 7000 ടണ്‍ ഭാരമുള്ള ഒരു സ്‌കൂള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് കണ്ട് അത്ഭുതപ്പെടുകയാണ്.

ചൈനയിലെ ഷാങ്ഹായിലാണ് കെട്ടിടത്തെ യന്ത്രക്കാലുകള്‍ ഉപയോഗിച്ച് നടത്തി മാറ്റിയത്. പഴയ സ്‌കൂള്‍ കെട്ടിടം പൊളിച്ചുമാറ്റി പുതിയത് പണിയാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

സാധാരണ വലിയ കെട്ടിടങ്ങള്‍ സ്ലൈഡിങ് റെയില്‍ ഘടിപ്പിച്ച് മാറ്റാറുണ്ടെങ്കിലും 85 വര്‍ഷം പഴക്കമുള്ള ഈ സ്‌കൂള്‍ കെട്ടിടത്തിന്റെ പഴക്കവും കൃത്യമല്ലാത്ത ആകൃതിയുമാണ് പുതിയ മാര്‍ഗം തേടാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

അങ്ങനെയാണ് സ്‌കൂളിനെ തറയില്‍ നിന്നും ഉയര്‍ത്തി യന്ത്രക്കാലുകള്‍ ഘടിപ്പിച്ച് മറ്റൊരിടത്തേക്ക് നടത്തി മാറ്റാന്‍ തീരുമാനിച്ചത്. 18 ദിവസമെടുത്താണ് കെട്ടിടം പുതിയ സ്ഥലത്തേക്ക് നടന്നെത്തിയത്. പുതിയ സ്ഥലത്തേക്ക് എത്തിക്കുക മാത്രമല്ല, കെട്ടിടത്തില്‍ ചെറിയ തോതില്‍ പുതുക്കി പണിയലുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട് അധികൃതര്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented