പഞ്ചിങ് പാഡിൽ ഇതിഹാസം തീർത്ത കോഴിക്കോട്ടുകാരൻ റഫ്ഹാൻ ഉമ്മറിനും  ഗിന്നസ് റെക്കോഡിനും ഇടയിൽ ഇനി ഒരു കൈയ്യകലം മാത്രം. ശരവേഗത്തിൽ പഞ്ചിങ് പാഡിൽ ഇടികൾ ഉതിർത്ത് റഫ്ഹാൻ സ്വന്തമാക്കിയത് കിടപിടിക്കാനാകാത്ത നേട്ടം.

ഒരുമിനിറ്റിൽ 426 തവണയാണ് റഫ്ഹാൻ തന്റെ മുഷ്ടി പഞ്ചിങ് പാഡിൽ പതിപ്പിച്ചത്. 334 ഇടികളുമായി സ്ട്രെച്ച് പഞ്ചസിൽ നിലവിലെ ഗിന്നസ് റെക്കോഡ് സ്ലൊവേനിയയുടെ പാവേൽ ത്രുസോവിന്റെ പേരിലാണ്. എന്നാൽ 414 എന്ന കണക്കോടെ 24-കാരനായ റഫ്ഹാൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ നേരത്തെ ഇടംപിടിച്ചിരുന്നു. കുങ്ഫുവിലും ബോക്സിങ്ങിലും അഗ്രഗണ്യനായ റഫ്ഹാൻ ലോക റെക്കോഡിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് സംസാരിക്കുന്നു.