113 വയസായ മറിയാമ്മ മുത്തശ്ശി ഇന്ത്യയുടെ തന്നെ മുത്തശ്ശിയാണ്. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശിമാരിൽ ഒരാൾ. വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല മറിയാമ്മ മുത്തശ്ശിക്ക്. മുത്തശ്ശിയുടെ അഞ്ചാം തലമുറയിലെ പതിമൂന്നാമത്തെ കുട്ടി കഴിഞ്ഞ മാസമാണ് ഭൂമിയിലേക്ക് കണ്ണുതുറന്നത്.
മറിയാമ്മ ഉതുപ്പെന്നാണ് മുഴുവൻ പേര്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ വാളകത്ത് കുന്നേക്കാൽ എന്ന സ്ഥലത്ത് 1908-ലാണ് മറിയാമ്മ ജനിച്ചത്. 1946-ൽ മലബാറിലേക്ക് കുടിയേറുകയായിരുന്നു. 14 മക്കളുണ്ട്. അവരിൽ അഞ്ചുപേരാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. ഇതിൽ മൂത്ത മകൾക്ക് 84 വയസായി. ഇത്രയും പ്രായമായിട്ടും ഷുഗറോ പ്രഷറോ കൊളസ്ട്രോളോ വാതസംബന്ധമായ അസുഖങ്ങളോ ഒന്നും മറിയാമ്മ മുത്തശ്ശിക്കില്ല. ഉറക്കക്കുറവ് വന്നാൽ ഒരു ഗുളിക കഴിക്കും, അത്രമാത്രം.
മൂന്ന് പ്രസവത്തിലായി ആറ് ഇരട്ടകളെയാണ് ഈ അമ്മ പ്രസവിച്ചത്. അതിൽ ഒരാളേ ഇന്നുള്ളൂ. 102 പേരക്കുട്ടികളുണ്ട് മുത്തശ്ശിക്ക്. അതിൽ രണ്ടുപേർ മരണപ്പെട്ടു. പണ്ട് പ്രദേശത്തെ പ്രസവമെടുക്കാൻ പോയിട്ടുണ്ട് ഇവർ. അതിന് നയാപ്പൈസ വാങ്ങിയിട്ടില്ലെന്ന് പറയുന്നു മറിയാമ്മ മുത്തശ്ശി. നാട്ടുകാർക്കായി നാടൻ ചികിത്സയും നടത്തിയിരുന്നു. ചിട്ടയായ ഭക്ഷണരീതിയാണ് അമ്മൂമ്മയുടെ ആരോഗ്യരഹസ്യം.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..