100 ദിവസം തുടര്‍ച്ചയായി 100 കിലോമീറ്റര്‍ സൈക്ലിങ് നടത്തി വിസ്മയം തീര്‍ക്കുകയാണ് ഫാദര്‍ സിജു ജോസഫും സുഹൃത്ത് റോയ് ജോര്‍ജും. ജൂലൈ ഒന്നു മുതല്‍ ആരംഭിച്ച സൈക്കിള്‍ യജ്ഞം നൂറു ദിവസം പിന്നിട്ടും തുടരുകയാണ്. എറണാകുളം തോപ്പുംപടിയില്‍ നിന്നാരംഭിച്ച് കാലടി മറ്റൂര്‍ വരെ 50 കിലോമീറ്റര്‍ സഞ്ചരിച്ച് തിരികെ വന്നാണ് ഇവര്‍ ദിവസവും നൂറു കിലോമീറ്റര്‍ പൂര്‍ത്തിയാക്കുന്നത്.

പുലര്‍ച്ചെ നാലിന് ആരംഭിക്കുന്ന യാത്ര രാവിലെ എട്ടരയോടെ പൂര്‍ത്തിയാകും. പുലര്‍ച്ചെ പോകാന്‍ സാധിച്ചില്ലെങ്കിലും ഒരു ദിവസം പോലും മുടക്കാതെ മറ്റു സമയങ്ങളില്‍ 100 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഫാ. സിജുവും റോയിയും പറയുന്നു.