കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലമുള്ള നാടാണ് എറണാകുളം ജില്ലയിലെ ഇഞ്ചത്തൊട്ടി. കോതമംഗലത്തിനടുത്തുള്ള ഒരു കൊച്ചുമലയോര ഗ്രാമം. പെരിയാറിന് കുറുകേയുള്ള ഈ പാലം മാത്രമല്ല ഇപ്പോൾ ഇഞ്ചത്തൊട്ടിയിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്. അവിടുത്തെ വാട്ടർ കയാക്കിങ് കൂടിയാണ്. പെരിയാറിന്റെ ഓളപ്പരപ്പിലൂടെ തുഴഞ്ഞുചെന്ന് പച്ചപ്പ് നിറഞ്ഞ മനോഹരമായ പ്രകൃതിയെ ആസ്വദിക്കാനാവുമിവിടെ.
മൂന്നാർ യാത്രയ്ക്കിടയില്‍ സഞ്ചാരികൾ സ്ഥിരമായി എത്തുന്ന സ്ഥലം കൂടിയാണ് ഈ പ്രദേശം. വെളുപ്പാൻകാലത്ത് വെളിച്ചം വീണു തുടങ്ങുമ്പോഴുള്ള ആ സമയം ഒരു കാടിന്റെ പ്രതീതിയിൽ ആയിരിക്കുക എന്നത് വല്ലാത്തൊരു അനുഭൂതിയാണ്. കയാക്കിലേറി ഇഞ്ചത്തൊട്ടിയുടെ പ്രകൃതിയിലൂടെ ഒരു യാത്ര പോയി വരാം...
Content Highlights: travelogue on kayaking at inchathotty, kothamangalam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..