എട്ട് സെന്റ് കുളത്തിന് മുകളിൽ മുള ഉപയോഗിച്ച് പണിത ഒരു വീട്. ഏത് വേനലിലും ചൂട് എത്ര കൂടിയാലും ഈ വീടിനുള്ളിൽ തണുപ്പാണ്. കുളത്തിൽ പില്ലറുകൾ ഉണ്ടാക്കി അതിന് മുകളിലാണ് വീട് പണിഞ്ഞിരിക്കുന്നത്. വീടിനുള്ളിൽ ചൂടുകുറയ്ക്കാനാണ് കുളം നിർമ്മിച്ചതെങ്കിലും വീട്ടാവശ്യത്തിനുള്ള മീനുകളെകൂടി ഈ കുളത്തിൽ വളർത്തുന്നുണ്ട്.
ഈ വീടിന്റെ ആകൃതിയ്ക്കുമുണ്ട് പ്രത്യേകത. പിരമിഡിന്റെ ആകൃതിയിലാണ് ഈ വീട് പണിതിരിക്കുന്നത്. വയനാട് ജില്ലയിലെ മാനന്തവാടിയിലാണ് ബാംബൂ വില്ല എന്ന പേരിട്ടിരിക്കുന്ന ഈ വീടുള്ളത്. വീട് നിർമ്മിക്കാൻ ആഗ്രഹിച്ച കാലത്ത് മുളകൾ നട്ടുവളർത്തി ആ മുളകൾ ഉപയോഗിച്ചാണ് ബാബുരാജ് തന്റെ വീട് പണിതത്. ഏറെ പ്രത്യേകതകളുള്ള ബാംബൂ വില്ലയിലെ കാഴ്ചകളിലേക്ക്.
Content Highlights: the bamboo house in kerala built above a pond using bamboo
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..