കുഞ്ഞ് വെളുത്തതായിപ്പോയതിനാല്‍ ആള്‍ക്കൂട്ട വിചാരണ നേരിടേണ്ടി വന്ന ഒരമ്മ. തൊലി നിറത്തിന്റെ പേരില്‍ മനുഷ്യരെ അളക്കുന്നവരുടെ മുന്നില്‍ പെട്ടുപോയവര്‍. സ്വന്തം കുഞ്ഞാണെന്ന് തെളിയിക്കാന്‍ ജനനസര്‍ട്ടിഫിക്കറ്റും ഫോട്ടോകളുമടക്കം സകലതും ഹാജരാക്കേണ്ടി വന്നു സുജാതയെന്ന ആ അമ്മയ്ക്ക്.
അഞ്ച് വര്‍ഷമായി കേരളത്തിലാണ് ആന്ധ്ര സ്വദേശിയായ കരിയപ്പ ജോലി ചെയ്യുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് ഭാര്യ സുജാതയും അഞ്ച് മക്കളും അദ്ദേഹത്തിനൊപ്പം തിരുവനന്തപുരത്തെത്തിയത്. ഒറ്റയൊരാളുടെ അധ്വാനത്തില്‍ ഏഴംഗ കുടുംബത്തിന് വയര്‍ നിറയില്ലെന്ന തിരിച്ചറിവിലാണ് സുജാത കൂടി ജോലിക്കിറങ്ങിയത്. തിരുവനന്തപുരം പാറ്റൂരില്‍ ചിത്രങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കാന്‍ സുജാത എത്തുന്നത് അങ്ങനെയാണ്.
ശനിയാഴ്ച ഉച്ചയോടെയാണ് സുജാതയെ ചിലര്‍ തടഞ്ഞുവെച്ചത്. തോളില്‍ കിടന്ന കുഞ്ഞായിരുന്നു പ്രശ്നം. 'വെളുത്ത' കുഞ്ഞിന്റെയും 'കറുത്ത' അമ്മയുടെയും ചിത്രം അവര്‍ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പോലീസെത്തി അമ്മയെയും കുഞ്ഞിനെയും സ്റ്റേഷനിലെത്തിച്ചു. ഒടുക്കം കരിയപ്പയെത്തി, മകള്‍ ജനിച്ച കാലം മുതലേയുള്ള ഫോട്ടോകളും ജനന രേഖയും പോലീസുകാരെ കാണിച്ചതിന് ശേഷമാണ് സംഗീതയെന്ന കുഞ്ഞിനെയും സുജാതയെയും പോലീസ് വിട്ടയച്ചത്.
Content Highlights: Sujatha a street seller lady who tortured to prove her motherhood
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..