'ഫ്രോഗ്' എന്നുപേരിട്ട ഭീമൻ വാനിൽ ഓരോ രാജ്യങ്ങൾ താണ്ടുമ്പോഴും സന്തോഷത്തിലേക്കുള്ള വാതിലുകൾ ഓരോന്നായി തുറക്കുന്നതിന്റെ ആവേശത്തിലാണ് തോർബിനും മിച്ചിയും. 12 വർഷം കൊണ്ട് കണ്ടുതീർത്തത് 91 രാജ്യങ്ങൾ, ആറും എട്ടും വയസ്സുള്ള കുട്ടികളുമായി ലോകം ചുറ്റുന്ന ഈ ജർമ്മൻ ഹിപ്പി കുടുംബത്തിന് യാത്രകൾ ആഘോഷങ്ങളാണ്. 'ഹിപ്പി ട്രെയ്ൽസ്' എന്നുപേരിട്ട ആദ്യ റോഡ് യാത്ര ജർമ്മനിയിൽ നിന്ന് ഇന്ത്യയിലേക്കായിരുന്നു. ഇവിടെ കേരളമാണ് ഇവർ എന്നും ഹൃദയത്തോട് ചേർക്കുന്ന സ്ഥലം. പുരാതന സിൽക്ക് റൂട്ട് വഴി മംഗോളിയയിലേക്കുള്ള യാത്രയിലാണ് തോർബിനും മിച്ചിയും കുഞ്ഞുങ്ങളും. നിലവിൽ കാശ്മീരിലാണിവർ.
2007-ൽ ജർമ്മനിയിലെ ഒരു ക്ലബ്ബിൽ വച്ചാണ് തോർബിനും മിഹിയും ആദ്യമായി കണ്ടുമുട്ടിയത്. ഒരു വർഷം കഴിഞ്ഞ് ഒരുമിച്ച് അയർലന്റിലേക്കുള്ള ആദ്യ റോഡ് ട്രിപ്പ്. രണ്ടാമത്തെ യാത്രയിൽ ലാസ് വേഗാസില്‍ വച്ച് ജീവിതയാത്രയിലും കൈകോർക്കാൻ അവർ തീരുമാനിച്ചു. 15 വർഷത്തെ സഹയാത്രയിൽ ഒരു കനേഡിയൻ ട്രിപ്പിനിടെ മിച്ചി ഗർഭിണിയായി. മെക്സിക്കോയിൽ അവർ ഒരു ആൺകുഞ്ഞിന് ജന്മം നൽകി, ഭൂമധ്യരേഖയിലൂടെ അവൻ മുട്ടിലിഴഞ്ഞു തുടങ്ങി, അമ്മയുടെയും അച്ഛന്റെയും കൈപിടിച്ച് അർജന്റീനയിൽ അവൻ ആദ്യ ചുവടുകൾ വച്ചു. ഇന്ത്യയിൽ നീന്തൽ പഠനത്തിലാണ് ഈ കൊച്ചുമിടുക്കൻ ഇപ്പോൾ.
Content Highlights: story of thorben and michi, a happy hippie german family who roams around the world
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..