ജീവജാലങ്ങളിൽ പ്രധാനപ്പെട്ടതാണ് തവളകൾ ഉൾപ്പെടുന്ന ഉഭയ ജീവികൾ. ലോകത്ത് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഏറ്റവും മുന്നിലാണ് ഉഭയജീവികൾ. മഴക്കാലമായാൽ ഇടതടവില്ലാതെ അയഞ്ഞും മുറുകിയും പാട്ടുപാടുന്ന തവളകൾ അവയിലൊന്നുമാത്രം. ഏറ്റവും ഗുരുതരമായ വംശനാശത്തിന്റെ വക്കിലെത്തിയ തവളകളിലൊന്നാണ് പുള്ളിപ്പച്ചിലപ്പാറൻ. പുള്ളിപ്പച്ചിലപ്പാറനെ സംരക്ഷിക്കുന്നതിനായി ഒരു കുളമൊരുക്കിയിരിക്കുകയാണ് മൂന്നാർ സ്വദേശിയായ ഹാഡ്ലി രഞ്ജിത്ത്. പക്ഷേ ആ കുളത്തിൽ ഇന്ന് പുള്ളിപ്പച്ചിലപ്പാറനെക്കൂടാതെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി തുടങ്ങിയ നിരവധി തവളകളാണ് ജീവിക്കുന്നത്. തവളകളുടെ ഇരതേടലും ഇണചേരലും പ്രജനനവുമെല്ലാം ഇന്ന് ഇവിടെയുണ്ട്.
Content Highlights: Exotic frogs, nature, world enviornment day 2023
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..