ഉഷച്ചേച്ചിക്ക് വയസ്സ് 60 ആയി. ഏക പ്രതീക്ഷയായിരുന്ന മകന് പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ മാനസികാസ്വസ്ഥ്യം കണ്ടുതുടങ്ങിയതോടെയാണ് എറണാകുളം പൂവത്തുശ്ശേരി സ്വദേശി ഉഷയുടെ ജീവിതം മാറി മറഞ്ഞത്. ആരുടെ മുന്നിലും കൈ നീട്ടാതെ മകനെ ചികിത്സിക്കാന്‍ സ്വന്തമായി പലജോലികളും ഉഷ മാറി മാറിച്ചെയ്തു. ആദ്യം സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചു. പിന്നാലെ മീന്‍ കച്ചവടം തുടങ്ങി, രക്ഷയില്ലാതായപ്പോള്‍ ലോട്ടറി വില്‍പ്പനക്കാരിയായി. പല വീടുകളിലും ചെന്ന് വീട്ടുജോലികള്‍ ചെയ്തു. ഇതിനിടയില്‍ പലയിടത്തും കൊണ്ടുപോയി മകനെ ചികിത്സിച്ചു. ഇപ്പോള്‍ വീണ്ടും ഒരു കടയില്‍ മീന്‍ വില്‍ക്കുന്നു.
കടയില്‍ നിന്ന് കിട്ടുന്ന 400 രൂപയാണ് ഉഷയുടെ ഏകവരുമാനം. പ്രതിസന്ധികള്‍ വേറെയുമുണ്ട് 25 വര്‍ഷം മുമ്പ് ലോണെടുത്തുണ്ടാത്തിയ ചെറിയ കൂരയിലാണ് ഉഷയുടെ താമസം. വീട്ടിലേക്ക് കൃത്യമായ വഴിയില്ലാത്തതിനാല്‍ വെള്ളത്തിന് പൈപ്പ് കണക്ഷന്‍ കിട്ടാന്‍ പോലും ബുദ്ധിമുട്ട്. പക്ഷെ തളരാന്‍ ഉഷയ്ക്ക് മനസ്സില്ല. പണ്ട് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതോടെ വീട്ടുകാരും ബന്ധുക്കളും ഉപേക്ഷിച്ച ഉഷയ്ക്ക് അന്നുമുതലുണ്ട് പൊരുതി ജീവിക്കണമെന്ന വാശി.
ജീവിതം പ്രതിസന്ധികളുടെ നടുവില്‍ കിടക്കുമ്പോളും കലാഭവന്‍ മണിയുടെ പാട്ടുകള്‍ കേള്‍ക്കുന്നത് ഉഷയ്ക്ക് ആശ്വാസമാണ്. മണിയുടെ എല്ലാ പാട്ടുകളും ഉഷ നന്നായി പാടും. ബിജുമേനോന്റെ ഒരു തെക്കന്‍ തല്ല് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതും ഉഷയ്ക്ക് ഇരട്ടി സന്തോഷം. ചാളമേരി യായാണ് സിനിമയില്‍ വേഷമിട്ടത്. സിനിമയുടെ കാര്യം പറയുമ്പോള്‍ ഉഷ ഇങ്ങനെ പറയും സിനിമ റിലീസാകുമ്പോള്‍ തല്‍ക്കാലം എങ്ങോട്ടേലും മാറി നില്‍ക്കണം. എനിക്ക് നാണാവും കാണുമ്പോള്‍.
Content Highlights: sixty years old lady usha struggling to meet the expence of his son's treatment
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..