പ്ലാച്ചിമടക്കാര്‍ ചോദിക്കുന്നു: ഞങ്ങള്‍ക്കോ കിട്ടില്ല, മക്കള്‍ക്കെങ്കിലും കിട്ടുമോ നഷ്ടപരിഹാരം?


1 min read
Read later
Print
Share

കുടിവെള്ളത്തിനായി നെഞ്ച് വിരിച്ച് നിന്ന് പോരാടിയ ഒരു നാടിന്റെ ജീവന്മരണ പോരാട്ടമാണ് പ്ലാച്ചിമടയ്ക്ക് പറയാനുള്ളത്. നിരവധി തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് സ്ഥാപിക്കപ്പെട്ട കൊക്കകോള കമ്പനി ഒടുവില്‍ ആ ഗ്രാമത്തെ തള്ളിവിട്ടത് കടുത്ത വരള്‍ച്ചയിലേക്കും ജലചൂഷണത്തിലേക്കുമാണ്. മാലിന്യം കലരാത്ത വെള്ളം പ്ലാച്ചിമടക്കാര്‍ക്ക് സ്വപ്‌നം മാത്രമായ കാലം.

2002 എപ്രില്‍ 22 ലോക ഭൗമദിനത്തിലാണ് പ്ലാച്ചിമട സമരം ആരംഭിച്ചത്. ഉദ്ഘാടനം ചെയ്തത് ആദിവാസി നേതാവ് സി.കെ ജാനുവായിരുന്നു. മയിലമ്മ, കന്നിയമ്മ തുടങ്ങി നിരവധി സ്ത്രികള്‍ സമരമുഖത്ത് നിലയുറപ്പിച്ചു. തുടക്കത്തില്‍ കാര്യമായി ശ്രദ്ധ ലഭിക്കാതെ, പ്രാദേശികമായി ഒതുങ്ങിയ സമരത്തെ വിപ്ലവമാക്കി മാറ്റിയത് മാതൃഭൂമിയായിരുന്നു. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ മാതൃഭൂമി വിഷയത്തിന് വന്‍ കവറേജ് നല്‍കി. ചൂഷണത്തിന്റെ ഭീകരമുഖം ലോകമറിഞ്ഞു. രാഷ്ട്രീയ -സാംസ്‌കാരിക പ്രമുഖരടക്കം നിരവധി വ്യക്തിത്വങ്ങള്‍ പ്ലാച്ചിമടയിലേക്ക് ഒഴുകിയെത്തി. ഒടുക്കം, പ്രവര്‍ത്തനം തുടങ്ങി അഞ്ച് വര്‍ഷത്തിനകം കമ്പനി പൂട്ടി.

20 വര്‍ഷങ്ങള്‍ക്കിപ്പുറം പ്ലാച്ചിമടയിലേക്ക് എത്തുമ്പോള്‍ അര്‍ഹമായ നഷ്ടപരിഹാരത്തുക പോലും ലഭിക്കാതെ നീതി നിഷേധിക്കപ്പെട്ട ജനതയെയാണ് അവിടെ കാണുക. ഇന്നും പ്ലാച്ചിമടയിലെ കുടിവെള്ളത്തിലെ വിഷം നീങ്ങിയിട്ടില്ല. എന്താണ് സംഭവിക്കുന്നതെന്നും അവര്‍ക്കറിയില്ല. മക്കള്‍ക്കെങ്കിലും നഷ്ടപരിഹാരത്തുക ലഭിക്കുമോ എന്നാണ് അവരുടെ ചോദ്യം.

Content Highlights: plachimada movement, plachimada coca-cola struggle, plachimada protest, plachimada after 20 years

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:53

മൂന്നാറിന്റെ പച്ചപ്പിൽ പച്ചിലപ്പാറനൊരു കുളമൊരുക്കി ഹാഡ്ലി രഞ്ജിത്ത് | Environment Day Special

Jun 5, 2023


Premium

05:18

പണ്ട് കാടിറങ്ങി നാട് വിറപ്പിച്ചിരുന്നവരാണ്, ഇന്ന് നാടിനെ സംരക്ഷിക്കുന്നു; മുത്തങ്ങയിലെ ആന വിശേഷം

Mar 15, 2023

Most Commented