വികസന പാതയില്‍ കേരളം മുന്നോട്ട് കുതിക്കുമ്പോഴും അട്ടപ്പാടിയിലെ ഊരുകളില്‍ ശിശുമരണം പതിവാകുകയാണ്. എന്നാല്‍ പുറം ലോകം പറയുന്നതല്ല അട്ടപ്പാടി ഊരുകളിലെ ശിശുമരണങ്ങള്‍ക്ക് കാരണമെന്ന് കാര്യകാരണസഹിതം വ്യക്തമാക്കുകയാണ് ഊരിലുള്ളവര്‍. ആശുപത്രി സേവനങ്ങളോ, റോഡുകളോ, വെളിച്ചമോ എത്താത്ത ഊരുകള്‍. ശിശുമരണവും കുട്ടികളിലെ പോഷകാഹാരക്കുറവും, വിളര്‍ച്ചയും ഇവരെ അലട്ടുകയാണ്.
അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ജനതയാണ് ഇവിടെയുള്ളത്. വര്‍ഷങ്ങളായി ഇവര്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളിലൊന്നാണ് അന്യാധീനപ്പെട്ട് പോകുന്ന തങ്ങളുടെ കൃഷിയിടത്തില്‍ കൃഷി ചെയ്യാനുള്ള സൗകര്യങ്ങള്‍. അതിലൂടെ അവര്‍ ആവശ്യപ്പെടുന്നത് അവരുടെ തനത് ഭക്ഷണ രീതി പുനഃസ്ഥാപിക്കുക എന്നതാണ്. അതു തന്നെയാണ് തങ്ങളുടെ ഗതികേടിന് കാരണമെന്നും അവര്‍ പറയുന്നു.
Content Highlights: pathetic situation of the tribals of Attappadi; Attappadi Tribal lives documentary
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..