പ്രകൃതിയുമായി ഏറ്റവും ഇണങ്ങിയ ഒരു കലയാണ് പടയണി. 64 കലകള്‍ കൂടിച്ചേര്‍ന്ന ഒരു കലയായിട്ടാണ് പടയണിയെ കണക്കാക്കുന്നത്. കൃത്യമായ ചിട്ടയോടുകൂടിയാണ് പടയണിച്ചടങ്ങുകള്‍ നടക്കുക. വടക്കന്‍ ചിട്ട, തെക്കന്‍ ചിട്ട എന്നിങ്ങനെ രണ്ട് ചിട്ടയില്‍ അധിഷ്ഠിതമായാണ് പടയണി ചടങ്ങുകള്‍. പടയണിയുടെ പാട്ടിലും ഉണ്ട് ഈ വടക്കന്‍ തെക്കന്‍ വ്യത്യാസം. പടയണി അരങ്ങേറുന്നതിന് ഓരോ ക്ഷേത്രത്തിലും ഓരോ ചിട്ടകളുണ്ട് . ദാരികാസുര വധം കഴിഞ്ഞ് ഭദ്രകാളിയുടെ കോപം ശമിപ്പിക്കുന്നതിന് ശിവന്റെ ഭൂതഗണങ്ങള്‍ നടത്തിയ പടയണി, അതാണ് ഐതിഹ്യം. ദോഷങ്ങള്‍ അകറ്റുന്നതിനും ക്ഷേത്രത്തിലെ ദേവിയുടെ ശക്തി കൂട്ടുന്നതിനുമായാണ് പടയണി നടത്തുന്നത് എന്നാണ് വിശ്വാസം.
Content Highlights: Padayani the traditonal art form of Central Kerala
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..