കുഞ്ഞിമം​ഗലം- ദൈവങ്ങളുടെ സ്വന്തം നാട് | Bronze Heritage Village In kerala | നാടുകാണി


ലോകസ്രഷ്ടാവ് വിശ്വകര്‍മാവിനെ ആരാധിക്കുന്ന മുശാരിമാര്‍ എന്ന പരമ്പരാഗതകരകൗശലവിദഗ്ദ്ധരാണ് കുഞ്ഞിമംഗലത്തെ ശില്പനിര്‍മാതാക്കള്‍.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവങ്ങളെ നിര്‍മിക്കുന്ന ഒരു നാടുണ്ട്, എഴുന്നൂറ് വര്‍ഷങ്ങളിലേറെക്കാലമായി, ദൈവങ്ങളെ നിര്‍മിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടിലും പുറത്തും ആത്മീയതയുടെ വിഗ്രഹപ്പെരുമയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന നാട്. തലമുറകളിലൂടെ കൈവന്ന അതുല്യകരവിരുതില്‍ കേളിപ്പെടുന്ന നാട്. ശില്പനിര്‍മാണത്തില്‍ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തിയ വെങ്കല പൈതൃകഗ്രാമം. കണ്ണൂര്‍ജില്ലയിലെ കുഞ്ഞിമംഗലം.

കുഞ്ഞിമംഗലത്തെ തൃപ്പാണിക്കര ശിവക്ഷേത്രത്തിന്റെയും തെക്കുമ്പാട് ശ്രീ വീരചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെയും നിര്‍മാണവുമായി ബന്ധപ്പെട്ടാണ് കുഞ്ഞിമംഗലത്ത് ശില്പിമാരുടെ സമൂഹം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. കുഞ്ഞിമംഗലത്തോട് തൊട്ടുകിടക്കുന്ന ഏഴിമലയായിരുന്നു ആദ്യകാലത്ത് ശില്പികളുടെ കേന്ദ്രം. പിന്നീട് കുഞ്ഞിമംഗലത്തേക്ക് അവരുടെ ജീവിതം വ്യാപിക്കുകയായിരുന്നു. ലോകസ്രഷ്ടാവ് വിശ്വകര്‍മാവിനെ ആരാധിക്കുന്ന മുശാരിമാര്‍ എന്ന പരമ്പരാഗതകരകൗശലവിദഗ്ദ്ധരാണ് കുഞ്ഞിമംഗലത്തെ ശില്പനിര്‍മാതാക്കള്‍.



Content Highlights: bronze heritage village, Kunhimangalam village in Kannur, Nadukani series, Bronze sculpture

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented