കേരളം ആദ്യമായി സ്യൂട്ട് കേസ് കൊലപാതകമെന്ന് കേള്‍ക്കുന്നത് 27 വര്‍ഷം മുമ്പാണ്. ഊട്ടിയില്‍വെച്ച് ഡോ ഓമന സുഹൃത്തായ ആര്‍ക്കിടെക്ട് മുരളീധരനെ കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കിയ സംഭവം രാജ്യത്തെ ഞെട്ടിച്ചു. ഡോക്ടറെന്ന നിലയില്‍ തന്റെ പരിചയം മുഴുവന്‍ ഉപയോഗിച്ച് ഒരു തുള്ളി രക്തം പോലും നിലത്ത് വീഴാതെ നടത്തിയ ആ കൊലപാതകം പിന്നീട് സ്യൂട്ട് കേസ് കൊലപാതകം എന്നറിയപ്പെട്ടു.
ആസൂത്രിതമായ ആ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പിടിക്കപ്പെട്ടു. അതിക്രൂരമായിരുന്നു ഓമന നടത്തിയ കൃത്യങ്ങള്‍. വിചാരണക്കിടെ 2001 ല്‍ ഡോ.ഓമന ജാമ്യിത്തിലിറങ്ങി. പിന്നീട് ഇന്നുവരെ അവരെ ആരും കണ്ടിട്ടില്ല. അവര്‍ ജോലിചെയ്ത മലേഷ്യയിലടക്കം ഇന്റര്‍പോള്‍ നടത്തിയ തിരച്ചിലിന് ഒരു ഫലവും ഇതുവരെ ഉണ്ടായിട്ടില്ല. 2021 ല്‍ ആര്‍ അനന്തകൃഷ്ണന്‍ തയ്യാറാക്കിയ പരിപാടി.
Content Highlights: 25 years of Suitcase murder case by Dr.Omana
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..