കളിമണ്ണ് കുഴച്ച് മെരുക്കിയെടുത്ത് വരകളും വർണ്ണങ്ങളും കൊണ്ട് മീര തീർക്കുന്ന ആഭരണങ്ങളുടെ ചേലൊന്ന് വേറെയാണ്. തെയ്യവും കഥകളിയും മുതൽ ഗോവിന്ദപുരാണം വരെയുണ്ട് മീരയുടെ കളിമൺ ആഭരണങ്ങളിൽ. മണ്ണിലെ ചിത്രപ്പണികൾക്കൊപ്പം മീരയുടെ വ്യത്യസ്തമായ പരീക്ഷണങ്ങൾ കൂടി ഇഴചേരുമ്പോൾ വേറിട്ട സ്റ്റേറ്റ്മെന്റ് ആഭരണങ്ങൾ റെഡി.
19-ാം വയസ്സിൽ തോന്നിയ കൗതുകമാണ് മീര ചന്ദ്രൻ എന്ന പെൺകുട്ടിയെ ടെറാകോട്ടാ ജ്വല്ലറി മേക്കിങിന്റെ പരീക്ഷണശാലയിൽ കൊണ്ടുചെന്നെത്തിച്ചത്. തുടക്കത്തിൽ തനിക്കു വേണ്ടിയായിരുന്നു ആഭരണങ്ങളുണ്ടാക്കിയത്. വൈകാതെ പരീക്ഷണങ്ങളിലേക്ക് കടന്നു. നിറങ്ങൾ തീമുകളിലേക്ക് വഴി മാറി. മെല്ലെ മീരയുടെ പരീക്ഷണശാല ഒരു സംരംഭമായി വളർന്നു. ഇന്ന്, 'മണ്ണ് ബൈ മീര' എന്ന ഓൺലൈൻ ടെറാകോട്ടാ ജ്വല്ലറി സ്റ്റോറിന് ആരാധകർ ഏറെയാണ്.
ആഭരണങ്ങളുടെ ഡിസൈനിങ് മുതൽ മണ്ണിൽ ലയിക്കുന്ന കവറുകളിലാക്കി ആവശ്യക്കാരിലേക്ക് എത്തിക്കുന്നതു വരെ എല്ലാ ജോലികളും മീര ഒറ്റയ്ക്കാണ് ചെയ്യുന്നത്. ജ്വല്ലറി സ്റ്റോറിന് പുറമേ ആവശ്യക്കാരുടെ ഇഷ്ടാനുസരണം വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്ന ക്ലോത്തിങ് സ്റ്റോറും മണ്ണിനൊപ്പം മീര നോക്കി നടത്തുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..