തിരയുടെ താളത്തില്‍ കടലിലൂടെ ഒഴുകി നടക്കാന്‍ ഒരവസരം, അതാണ് കോഴിക്കോട് ബേപ്പൂര്‍ ബീച്ചില്‍ ഒരുക്കിയിരിക്കുന്ന ഫ്‌ളോട്ടിങ് ബ്രിഡ്ജ് നല്‍കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ബേപ്പൂര്‍ പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്ന് ചാലക്കുടി ക്യാപ്ചര്‍ ഡേയ്സ് അഡ്വഞ്ചര്‍ ടൂറിസം ആന്റ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ നേതൃത്വത്തിലാണ് ബേപ്പൂരില്‍ ഈ ഒഴുകുന്ന പാലം സ്ഥാപിച്ചിരിക്കുന്നത്.
രാവിലെ 11 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പാലത്തിലേക്ക് പ്രവേശനം. 100 രൂപ നിരക്കില്‍ 10 മുതല്‍ 15 മിനിറ്റ് വരെ പാലത്തില്‍ ചെലവഴിക്കാം. പാലത്തില്‍ കയറുന്നവരുടെ സുരക്ഷയ്ക്കായി പതിനഞ്ചോളം സുരക്ഷാ ജീവനക്കാരെ കൂടാതെ കടലില്‍ മത്സ്യത്തൊഴിലാളികളുടെ സേവനവും ഒരുക്കിയിട്ടുണ്ട്.
ഒരേസമയം 800 പേരെ വരെ താങ്ങാന്‍ ശേഷിയുള്ളതാണെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി 50 പേരെ മാത്രമാണ് ഇപ്പോള്‍ പാലത്തിലേക്ക് കടത്തിവിടുന്നത്. 1400-ഓളം ഹൈ ഡെഫനീഷ്യന്‍ പ്ലാസ്റ്റിക് ബ്ലോക്കുകള്‍ ചേര്‍ത്തുറപ്പിച്ചാണ് 100 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയും ഉള്ള ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്.
Content Highlights: Lets's walk on the waves, Kerala Tourism sets a Floating Bridge at Kozhikode's Beypore Marina Beach
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..