'നിങ്ങളീ ലോകത്തെ കേള്‍ക്കേണ്ട' എന്നാണ് വിധി പാര്‍വതിയോടും ലക്ഷ്മിയോടും പറഞ്ഞത്. മക്കളെ അങ്ങനെ വിധിക്ക് വിട്ടുകൊടുക്കില്ലെന്ന് അമ്മ സീതയും തീരുമാനിച്ചു. ഇന്ത്യന്‍ എന്‍ജിനിയറിങ് സര്‍വീസില്‍ (ഐ.ഇ.എസ്.) ഇടം നേടിയാണ് ഇരട്ടസഹോദരിമാരായ പാര്‍വതിയും ലക്ഷ്മിയും വിധിയോട് പ്രതികാരം വീട്ടിയിരിക്കുന്നത്.
കേള്‍വിയില്ലെങ്കിലും പ്രത്യേക പരിശീലനമൊന്നുമില്ലാതെ സ്വയം പഠിച്ചാണ് ഈ നേട്ടത്തിലേക്ക് ഇരുവരും നടന്നുകയറിയത്. സിവില്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ 74ാം റാങ്കാണ് പാര്‍വതി നേടിയത്. ലക്ഷ്മി 75ാം റാങ്കും സ്വന്തമാക്കി. പട്ടികയില്‍ മലയാളികളായി ഇവര്‍ മാത്രമാണുള്ളത്. നിലവില്‍ ജലസേചനവകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയറാണ് ലക്ഷ്മി.
കോട്ടയത്ത് തദ്ദേശഭരണ വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയറായി താത്കാലിക ജോലി ചെയ്യുകയാണ് പാര്‍വതി. 2019 മുതല്‍ ഇരുവരും ഐ.ഇ.എസ്. പരീക്ഷ എഴുതുന്നുണ്ട്. അഭിമുഖത്തിന് ചോദ്യകര്‍ത്താക്കള്‍ എഴുതിക്കാണിക്കുന്ന ചോദ്യത്തിന് ഉത്തരം എഴുതിനല്‍കുകയാണ് ചെയ്തത്.
Content Highlights: lakshmi and parvati the sisters who defeated fate
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..