ഒക്ടോബറിലുണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലും എല്ലാം നഷ്ടപ്പെട്ടവരാണ് ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തില്‍ ആറ്റോരത്ത് താമസിക്കുന്നവര്‍. നിമിഷാര്‍ധം കൊണ്ടുണ്ടായ പ്രളയത്തില്‍ ഇവിടത്തെ 25 വീടുകളിലും വെള്ളം കയറി, 22 വീടുകള്‍ തകര്‍ന്നു. തലമുറകളായി ഇവിടെ താമസിക്കുന്നവര്‍ ഒരായുഷ്കാലം കൊണ്ട് സ്വരുക്കൂട്ടിയതെല്ലാം ഒലിച്ചുപോയി. ഇനി വാസയോഗ്യമല്ലാത്ത വിധം ആറ്റോരം ഇല്ലാതായി.
ഇവര്‍ക്ക് വീട് വെക്കാനുള്ള സ്ഥലവും പണവും നല്‍കുമെന്ന് അധികാരികള്‍ പറയുന്നുണ്ടെങ്കിലും കാര്യമായ നീക്കുപോക്കുകളൊന്നും ഉണ്ടായിട്ടില്ല.
ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ ജീവനും കൊണ്ട് ഓടിയവരെല്ലാം ക്യാമ്പുകളിലും ബന്ധുവീടുകളിലും വാടകയിടങ്ങളിലേക്കും എടുത്തെറിയപ്പെട്ടിരിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പുവരെ വീടിന്റെ സുരക്ഷിതത്വത്തില്‍ കഴിഞ്ഞിരുന്ന ഒരു ജനതയിപ്പോള്‍ ഇനിയെന്നെങ്കിലും സ്വന്തമായൊരു കൂരയ്ക്ക് കീഴില്‍ കഴിയാനാകുമോ എന്ന ആശങ്കയിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..