കള്ളുചെത്തി കുടുംബം നോക്കുന്ന പെണ്ണുണ്ട് കണ്ണൂരില്‍. പേര് ഷീജ കണ്ണവം. ഭര്‍ത്താവ് ജയകുമാറിന് വാഹനാപകടം സംഭവിച്ച് കിടപ്പിലായപ്പോള്‍ മറ്റ് നിര്‍വാഹമില്ലാതെയാണ് അന്ന് ഷീജ തെങ്ങുകയറാനിറങ്ങിയത്. ചെത്തിനിടെ തെങ്ങില്‍ നിന്ന് വീണ് മരിച്ച അനിയന്റെ ഓര്‍മ്മകളും, ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ഒരു പെണ്ണ് കള്ള് ചെത്താന്‍ തെങ്ങ് കയറുന്നുവെന്നറിഞ്ഞാല് ആളുകളെന്ത് പറയുമെന്ന് ആകുലതയുമെല്ലാം പട്ടിണിയെന്ന മൂന്നക്ഷരത്തിന് മുന്നില്‍ അവര്‍ മാറ്റിവെച്ചു.
ആളുകളെ കാണുമ്പോള്‍ മറഞ്ഞിരുന്നു, തലചുറ്റുമ്പോള് തെങ്ങിനെ അള്ളിപ്പിടിച്ചും അവര്‍ കയറിപ്പഠിച്ചു. 2018-ല്‍ മാതൃഭൂമി ഷീജയുടെ കഥ വീഡിയോ ഫീച്ചര്‍ ചെയ്യുമ്പോള്‍ ഇതായിരുന്നു അവര്‍. എന്നാല്‍ വാര്‍ത്ത കണ്ട നാട് അവരെ പരിഹസിച്ചില്ല. സ്നേഹപുരസരം നെഞ്ചേറ്റി, ആദരിച്ചു. കള്ള് ചെത്ത് തൊഴിലാളിക്കുള്ള ലൈസന്‍സ് നല്കി സര്‍ക്കാര്‍ ഷീജയെ ചേര്‍ത്ത് നിര്‍ത്തി. അങ്ങനെ കേരളത്തിലെ ആദ്യ വനിതാ കള്ള് ചെത്ത് തൊഴിലാളിയായി. ഇന്ന് കണ്ണവത്തിന്റെ അഭിമാനമാണ് ഷീജ. | mathrubhumi throwback
Content Highlights: Kerala's first female toddy tapper, Sheeja Kannavam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..