ഇടുക്കി പീരുമേടില്‍ പ്രവര്‍ത്തിച്ചിരുന്ന പീരുമേട് ടീ പ്ലാന്റേഷന്‍ 2002ലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ആയിരത്തിലധികം വരുന്ന തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ശമ്പളകുടിശ്ശികയും ആനുകൂല്യങ്ങളും നല്‍കാതെയായിരുന്നു ഈ അടച്ചുപൂട്ടല്‍. തങ്ങള്‍ക്ക് കിട്ടാനുള്ള കൂലിക്കായി രണ്ട് പതിറ്റാണ്ടായി ഇവര്‍ പോരാട്ടത്തിലാണ്. യൂണിയന്‍ ഇടപെടല്‍ കാരണം പ്ലാന്റേഷനില്‍ നിന്നുള്ള തേയില നുള്ളി സ്വയം വില്‍പ്പന നടത്തുകയാണിവര്‍. എന്നാല്‍ ഇവര്‍ക്ക് ജീവിക്കാനുള്ള വരുമാനം ഇതില്‍ നിന്ന് ലഭിക്കുന്നില്ല. ശമ്പള കുടിശ്ശിക കിട്ടാതെ നിരവധി പേർ മരണമടഞ്ഞു, ചിലര്‍ രോഗകിടക്കയിലാണ്. ഇടിഞ്ഞുവീഴാറായ ലയങ്ങളിലേക്ക് ഒരു സര്‍ക്കാരും തിരിഞ്ഞു നോക്കുന്നില്ലെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
Content Highlights: idukki peerumade tea plantation workers without pay for twenty years
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..