കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ, മടവീണ് ജീവിതം വഴിമുട്ടിയ കർഷകർക്കിടയിലൂടെ മാതൃഭൂമി ഡോട്ട് കോം ഒരു യാത്ര നടത്തി. വിശാലമായ പാടശേഖരങ്ങളിൽ, വേനൽമഴയിൽ കെട്ടിയ വെള്ളത്തിൽ ആഴ്ന്നു കിടക്കുന്നത് നിറഞ്ഞുതളിർത്ത കതിർക്കുലകൾ മാത്രമല്ല, കുട്ടനാടൻ കർഷകരുടെ അധ്വാനവും പ്രതീക്ഷകളും കൂടിയാണെന്ന തിരിച്ചറിവിലായിരുന്നു അത്. മരണവീടും, അതിന് കാരണമൊരുക്കിയ പാടവും, ഒപ്പം കൃഷിയിറക്കിയ കർഷകരേയും ഞങ്ങൾ കണ്ടു. അവരോട് സംസാരിച്ചു.
പ്രവചനാതീതമായി പെരുമാറുന്ന പ്രകൃതിയ്ക്കും കർഷകന്റെ ദുരിതങ്ങൾക്കു നേരെ കണ്ണടയ്ക്കുന്ന അധികാരികൾക്കുമിടയിൽ ശ്വാസം മുട്ടുമ്പോൾ ഇനിയെന്ത് വേണമെന്നറിയാതെ ഉഴലുകയാണ് ഈ മനുഷ്യർ. നഷ്ടക്കണക്കും സർക്കാർ ചട്ടങ്ങളും നിരത്തി അവർ ഇപ്പോഴും സർക്കാർ ഓഫീസിന്റെ പടികൾ കയറിയിറങ്ങുകയാണ്.
Content Highlights: how summer rain affected kuttanad farmers lives and their struggles for survival
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..