20 രൂപക്ക് മീന്‍വില്‍ക്കുന്ന ആളാണ് രാമന്‍ എന്ന കോഴിക്കോട്ടെ ഒളവണ്ണക്കാരുടെ സ്വന്തം രാമേട്ടന്‍. മത്സ്യ വില്‍പനയിലൂടെ ആനന്ദം കണ്ടെത്തുന്ന മനുഷ്യന്‍. പണത്തിന്റെ കണക്കോ കച്ചവട തന്ത്രങ്ങളോ ഓര്‍മ്മയില്‍ വയ്ക്കാത്തയാള്‍. തന്റെ സന്തോഷത്തെ തൊഴിലായി കാണാതെ മുന്നില്‍ വന്ന് പോകുന്ന മുഖങ്ങള്‍ക്ക് ഇഷ്ടം പോലെ അയാള്‍ മീന്‍ നല്‍കും. കൊടുത്ത മീനിനും കടം വാങ്ങിയതിനും രാമേട്ടന്‍ കണക്ക് വെയ്ക്കാറില്ല. വാങ്ങിയ മീനിന് പണം നല്‍കിയാലും ഇല്ലെങ്കിലും പരാതിയില്ല. മുന്നിലുള്ളതെല്ലാം സ്വന്തമാക്കണമെന്ന ദുരാഗ്രഹമുള്ള മനുഷ്യര്‍ക്കിടയില്‍ മരണം വരെയും തന്റെ ആനന്ദത്തെ പിന്തുടരണമെന്ന ആഗ്രഹവുമായി രാമേട്ടന്‍.
Content Highlights: Ramettan the fish seller who gives fish for just 20 rupees
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..