മാങ്ങയേക്കാൾ വിലയുള്ള മാവില! മാങ്ങയിൽ നിന്ന് മാവിലയിലേക്ക് ഉയരുകയാണ് കുറ്റ്യാട്ടൂർ പെരുമ. പൽപ്പൊടി നിർമ്മിക്കാൻ കുറ്റ്യാട്ടൂർ മാവിലയാണ് മികച്ചതെന്ന് കണ്ടെത്തിയതോടെയാണ് മാവിലയ്ക്ക് വില കുതിച്ചുയർന്നത്. കാസർകോഡ് നീലേശ്വരം കേന്ദ്രമായി പ്രവർത്തിക്കുന്ന 'ഇന്നൊവെൽനസ് നിക്ക'യാണ് കുറ്റ്യാട്ടൂർ മാവില ഉപയോഗിച്ച് പൽപ്പൊടി നിർമ്മാണം തുടങ്ങിയത്.
ഇപ്പോൾ ഒരു കിലോ മാങ്ങയ്ക്ക് നൂറു രൂപയിൽ താഴെയും മാവിലയ്ക്ക് 150 രൂപയുമാണ് വില. ഇതുവരെ അടിച്ചുവാരി കത്തിച്ചിരുന്ന മാവില ശേഖരിച്ച് സൂക്ഷിക്കുകയാണ് ഇപ്പോൾ ഈ നാട്ടിലെ വീട്ടമ്മമാർ. കുടുംബശ്രീ പ്രവർത്തകരുടെ കൂട്ടായ്മയിലാണ് മാവില ശേഖരിക്കുന്നത്.
Content Highlights: earnings from fallen mango leaves
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..